വാഷിംഗ്ടൺ : അമേരിക്കയിൽ വൈറ്റ്ഹൗസിൽ വീണ്ടും കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസ് വളപ്പിലെ കഫെറ്റീരിയ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അതേ സമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈറ്റ്ഹൗസ് വളപ്പിലെ ഐസനോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലാണ് രോഗം സ്ഥിരീകരിച്ചയാൾ ജോലി ചെയ്തിരുന്ന കഫെറ്റീരിയ. യു.എസ് വൈസ് പ്രസിഡന്റിന്റെ ഓഫീസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ, കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥരുടേതടക്കമുള്ള ഓഫീസ് തുടങ്ങിയവ ഐസനോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലാണെന്നാണ് വിവരം.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുപ്പമുള്ള നിരവധി പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മേയിൽ ട്രംപിന്റെ പരിചാരകരിൽ ഒരാൾക്കും കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് വക്താവിനും കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം ആദ്യം വൈറ്റ്ഹൗസിലെ ഒരു റിപ്പോർട്ടർക്കും രോഗബാധ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here