chiഷിക്കാഗോ: സെപ്‌റ്റെംബര്‍ ആറിനു ഞായറാഴ്‌ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശാബ്ദി ആചരണം, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, ഇപ്പോഴത്തേയും, കഴിഞ്ഞ വര്‍ഷങ്ങളില്‍ എക്‌സ്സിക്കൂട്ടീവില്‍ സേവനം ചെയ്‌തവരുടേയും സന്നിധ്യത്തില്‍ നിലവിളക്ക്‌ തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

chi1വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, അമേരിക്കയില്‍ കുടിയേറിയ ക്‌നാനായക്കാര്‍ക്ക്‌, ദൈവവചനമാകുന്ന വിത്ത്‌ വിതക്കുവാനുള്ള വിളനിലം ഇല്ലാതിരുന്ന സാഹചര്യത്തേപ്പറ്റിയും, സഭാപരമായി വളരുവാനുള്ള ആവശ്യകതയേപ്പറ്റിയും, സുവിശേഷത്തിലെ വിതക്കാരന്റെ ഉപമയിലൂടെ ബഹുമാനപ്പെട്ട മുത്തൊലത്തച്ചന്‍ വിശദീകരിച്ചത്‌ ഹ്യദയസ്‌പര്‍ശിയായിരുന്നു. ഇടവക സ്ഥാപിക്കുവാനുണ്ടായ സാഹചര്യങ്ങളും, ദൈവാലയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചതും, ദൈവാനുഗ്രഹത്താല്‍, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമദൈവാലയമായി, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ
ഇടവകയുണ്ടായതും, നമ്മളുടെ വളര്‍ച്ചയില്‍ പ്രചോദിതരായി, അമേരിക്കയില്‍ മറ്റ്‌ 11 പുതിയ പള്ളികള്‍ ഉണ്ടായതും മുത്തോലത്തച്ചന്‍ ഓര്‍മ്മപ്പെടുത്തി. കാരുണ്യവാനായ ദൈവം ഇടവകക്കും, എല്ലാ ക്‌നാനായക്കാര്‍ക്കും ചെയ്‌തതും, ചെയ്‌തുകൊണ്ടിരിക്കുന്നതുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഈ വര്‍ഷത്തില്‍ പ്രത്യേകം നന്ദി പറയണമെന്നും, തിരുഹ്യദയ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ഫൊറോനായില്‍ പുതിയതായി തുടങ്ങിയ വെള്ളിയാഴ്‌ചകളിലെ തിരുഹ്യദയത്തിന്റെ നൊവേനകള്‍ അതിനു കൂടുതല്‍
പ്രചോദനമാകട്ടെയെന്നും ഫാ. എബ്രാഹം മുത്തോലത്ത്‌ ഉത്‌ബോധിപ്പിച്ചു. കൂടാതെ ഈ ദൈവാലയം സ്ഥാപിക്കുവാനും, അതിന്റെ വളര്‍ച്ചക്കും സഹകരിച്ച എല്ലാവര്‍ക്കും മുത്തോലത്തച്ചന്‍ പ്രത്യേകം നന്ദി പറയുകയും, തുടര്‍ന്നും അവരുടെ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here