luiceഇന്ത്യാന :1976 ൽ നടന്ന കൊലപാതകത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന ലൂയിസ് നിരപരാധിയെ മുപ്പത്തിനാലു വർഷത്തെ തടവ് ശിക്ഷയ്ക്കുശേഷം തിങ്കളാഴ്ച ഇന്ത്യാന ജയിൽ വിമോചിതനാക്കി. 63വയസുളള ലൂയിസ് ഫോജിൽ നിരപരാധിയാണെന്ന് ഡിഎൻഎ ടെസ്റ്റുകളിൽ നിന്നും വ്യക്തമായിരുന്നു. ഇന്ത്യാന കൗണ്ടി ജഡ്ജി ലൂയിസിനെ വിട്ടയ്ക്കാൻ ഉത്തരവിട്ടിരുന്നുവെങ്കിലും ഇന്ത്യാന കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി പാട്രിക്ക് ഇന്നാണ് ലൂയിസിനെ ജയിൽ വിമോചിതനാക്കിയത്.

1976 ൽ ഡീൻ കാതറിൻ ലോങ്ങ് എന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി എന്നാണ് ഇദ്ദേഹത്തിന്റെ പേരിൽ ചുമതലപ്പെട്ടിരുന്ന കുറ്റം.

1981 ലാണ് ലൂവിസ് ഈ കേസിൽ അറസ്റ്റിലാകുന്നത്. തുടർന്ന് ജീവപര്യന്തം തടവ് വിധിച്ചു. താൻ നിരപരാധിയാണെന്ന് കോടതിയിൽ വാദിച്ചുവെങ്കിലും അംഗീകരിച്ചില്ല. ജയിലിൽ നിന്നും വിട്ടയ്ക്കപ്പെട്ട ലൂയിസിനെ സ്വീകരിക്കുവാൻ ഭാര്യ എത്തിയിരുന്നു. 34 വർഷത്തെ ജയിൽ ജീവിത്തിനിടയിൽ വരച്ച ഛായ ചിത്രങ്ങൾ വില്ക്കണമെന്നാണ് ലൂയിസിന്റെ ആഗ്രഹം.

വാർത്ത :പി. പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here