malഒന്റാരിയോ: യോര്‍ക്ക് കാത്തലിക് ഡിസ്ട്രിക്ക് സ്‌ക്കൂള്‍ ബോര്‍ഡ് നടത്തുന്ന മലയാളം കോഴ്‌സ് സെക്കന്ററി സ്‌ക്കൂള്‍ സിസ്റ്റം ക്രെഡിറ്റ് കോഴ്‌സായി ഒന്റാരിയോ മിനിസ്ട്രി അംഗീകരിച്ചു. എലമെന്ററി ലെവലില്‍ ജിടിഎയിലെ വിവിധ സ്‌ക്കൂള്‍ ബോര്‍ഡുകള്‍ മലയാളം ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും ഹൈസ്‌ക്കൂള്‍ ക്രെഡിറ്റ് കോഴ്‌സായി മലയാളത്തെ അംഗീകരിക്കുക വഴി അടുത്ത ലെവലിലേയ്‌ക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. കാനഡയിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന സന്ദര്‍ഭമാണ് ഇത്. ഗ്രേഡ് 9 മുതല്‍ 12 വരെ മലയാളത്തെ ഇനി ഒരു ക്രെഡിറ്റായി ഉപയോഗിക്കാം.

മലയാളം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്കന്ററി സ്‌ക്കൂള്‍ ക്രെഡിറ്റുകളില്‍ ഒരെണ്ണം നേടാം. മലയാളം ഒരു എക്‌സ്ട്രാ ക്രെഡിറ്റ് ആയോ ഓപ്ഷന്‍ ക്രെഡിറ്റിന് പകരമായോ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ കാനഡയിലെ മലയാളി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ കോഴ്‌സ് ഈ വര്‍ഷം തുടങ്ങുന്നതിന് ഒന്റാരിയോവില്‍ നിന്നും 20 പഠിതാക്കള്‍ വേണമെന്ന് നിര്‍ബന്ധമാണ്. ക്ലാസുകള്‍ ശനിയാഴ്ച രാവിലെ 8.45 മുതല്‍ 12.30 ഉച്ചവരെ ST. ROBERT CES- (407/LESLIE) ല്‍ നടക്കും. രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 19 വരെ മാത്രം. എന്റോള്‍മെന്റ് വിശദാംശങ്ങള്‍ക്കും കോഴ്‌സ് കോഡിനും www.ycdsb.ca സന്ദര്‍ശിക്കുകയോ പ്രവീണ 9057261025 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. 

LEAVE A REPLY

Please enter your comment!
Please enter your name here