Rahul Gandhiകൊളറാഡൊ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കൊളറാഡൊ എസ്പെനിൽ നടക്കുന്ന ‘വീക്കെന്റ്’ വിത്ത് ചാർളി റോസ്” എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു.

ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ  മുന്നേറുമ്പോൾ, രാഹുലിന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് സഖ്യകക്ഷികളുടെ നിർബന്ധത്തിന് വഴങ്ങി രാഹുലിന് അവധി നൽകിയതാണെന്ന് ബിജെപി ആരോപിച്ചു.

ബീഹാർ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുന്ന വൻ പരാജയത്തിന് മുൻകൂർ ജാമ്യമെടുക്കുകയാണ് ബിജെപി എന്ന് കോൺഗ്രസ് പാർട്ടിയും ആരോപിച്ചു. വിവിധ തുറകളിലുളള പ്രഗത്ഭർ അണിനിരക്കുന്ന ‘ചാർളി റോസ്’ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണം ലഭിച്ചതിനാലാണ് രാഹുലിന് അമേരിക്കയിലേക്ക് പോകേണ്ടി വന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പി. പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here