1439355369_modiന്യൂയോര്‍ക്ക്‌: അയര്‍ലന്‍ഡ്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്‌. കെന്നഡി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്‌ നരേന്ദ്ര മോദി വിമാനമിറങ്ങിയത്‌. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു രണ്‌ടാം തവണയാണ്‌ നരേന്ദ്ര മോദി യുഎസ്‌ സന്ദര്‍ശിക്കുന്നത്‌.

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വേണ്‌ടിയാണ്‌ മോദി യുഎസില്‍ എത്തിയത്‌. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹം സിലിക്കണ്‍ വാലി സന്ദര്‍ശിക്കും. ഇവിടെ വിവിധ കമ്പനി സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ഫേസ്‌ബുക്ക്‌ സ്ഥാപകന്‍ സക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്‌ചയും തീരുമാനിച്ചിട്ടുണ്‌ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here