pope1വാഷിങ്ടൺ∙അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും, ദാരിദ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും, പ്രപഞ്ചത്തിൽ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെയും തടയുവാനും അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ മുൻകൈ എടുക്കണമെന്നും മാർപാപ്പ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് ഒാർമിപ്പിച്ചു. ഇനി ഒരിക്കലും ഇന്നലകളിലെ തെറ്റുകളും, പാപങ്ങളും ആവർത്തിക്കരുതെന്നും ‌‌‌ലോകം ഇന്ന് അഭാർഥികളുടെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണെന്നും, അവരുടെ എണ്ണം നോക്കാതെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കണം. അമേരിക്കക്കും അതിന്റെ ഭരണ നിർമാണ സഭയായ കോൺഗ്രസിനും അഭയാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന സ്ഥാനം വഹിക്കാനുണ്ടെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു . ശത്രുതാമനോഭാവം മാറ്റി മാനുഷികപരിഗണനയും സാഹോദര്യവും നീതിയും അഭയാർഥികളോടു പുലർത്തണം. അഭയാർഥികളെയും വ്യക്തികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായാണ് ഒരു മാർപാപ്പ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. പൊതുനന്മക്കു വേണ്ടി ഒന്നായി പ്രവർത്തിക്കുക എന്നതാണ് “രാഷ്ട്രീയം” എന്നതുകൊണ്ട്‌ അർഥമാക്കുന്നത്. വിവാഹബന്ധങ്ങളിലെ അടിസ്ഥാനമർമ്മങ്ങളെ ബലികഴിക്കുന്നത് അപകടമാണ്. കുടുംബ ജീവിതത്തിന്റെ പവിത്രത വലുതായി കാണണം.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ നല്‍കിയ സ്വീകരണത്തില്‍ മാര്‍പ്പാപ്പ കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കെണമെന്നു ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here