ന്യൂയോർക് : ഗുരുകുലത്തിന്റ്റെ ഇരുപത്തിയെട്ടാമതു പ്രവർത്തനവര്ഷം 2020 സെപ്റ്റംബർ 18
നു ആരംഭിക്കുന്നതാണ് .പൂർണ്ണമായും ഓൺലൈൻ ക്ലാസുകൾ (Zoom Video Sessions ) ആണ്
സജ്ജീകരിച്ചിരിക്കുന്നത് . കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ഈ നടപടി
ആവശ്യമാണെന്നാണ് ഗുരുകുലം ഭാരവാഹികളുടെ തീരുമാനം .ഈ പ്രത്യേക അപകട സന്ധിയിൽ യാത്രയും
സമ്പർക്കവും ആവുന്നത്ര കുറക്കേണ്ടത് ആവശ്യമാണ്.

പ്രായവും ഭാഷാപരിചയവും കണക്കാക്കി വിദ്യാർഥികളെ പല ലെവലുകളായി
തിരിച്ചിരിക്കുന്നു.ഗുരുകുലം വെബ്‌സൈറ്റിൽ നിന്നും രെജിസ്ട്രേഷൻ ഫോം
പൂരിപ്പിക്കാവുന്നതാണ് . അപേക്ഷാ ഫോമിലുള്ള മുഴുവൻ ഭാഗങ്ങളും പൂർണ്ണമായി
പൂരിപ്പിക്കേണ്ടത് കാര്യക്ഷമമായ ക്രമീകരണത്തിന് ആവശ്യമാണ് .

ഈ പ്രത്യേക സാഹചര്യത്തിലും മുടക്കം കൂടാതെ ഭാഷാസേവനം തുടരാൻ പ്രതിജ്ഞാബദ്ധമാണ് ഗുരുകുലം
സ്കൂൾ. ഗുരുകുലം സ്കൂൾ തയ്യാറാക്കിയിരിക്കുന്ന പല നിലവാരത്തിലുള്ള പാഠങ്ങളും
അഭ്യാസങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ് .വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വളരെ
പ്രയോജനകരമാണ് ഈ പാഠങ്ങൾ .എല്ലാ മാതാപിതാക്കളുടെയും , ഗുരുകുലത്തിൻറെ
ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങൾ വിനീതമായി അപേക്ഷിക്കുന്നതായി ഫിലിപ്പ് വെമ്പേനിൽ
,ജെ.മാത്യൂസ് , പുരുഷോത്തമൻ പണിക്കർ എന്നിവർ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here