ലോസ്ആഞ്ചലസ് : 24 ചൈനീസ് കമ്പനികൾക്കും അനുബന്ധ വ്യക്തികൾക്കും മേൽ ഉപരോധവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി യു.എസ്. ദക്ഷിണ ചൈനാ കടലിൽ തർക്കമേഖലയിൽ കൃത്രിമ ദ്വീപുകൾ നിർമിക്കുന്നതിലെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികൾക്കെതിരെയുള്ള യു.എസിന്റെ നീക്കം.

2013 മുതൽ ചൈന തങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ ഉപയോഗിച്ച് ദക്ഷിണ ചൈനാക്കടലിലെ 3,000 ഏക്കർ തർക്ക ഭാഗം അനധികൃതമായി കുഴിച്ചെടുക്കുകയും വീണ്ടെടുക്കുകയും ചെയ്തുവെന്നും ഇതുവഴി പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയും ചൈനയുടെ അയൽ രാജ്യങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്തെന്നും പറഞ്ഞറിയിക്കാനാകാത്ത പാരിസ്ഥിതിക നാശത്തിനും ഇതും വഴി തെളിച്ചുവെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here