ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി മയക്കുമരുന്ന് സംഘത്തിനുളള ബന്ധം അന്വേഷിക്കുന്നതിനായി എൻ.സി.ബി (നർക്കോർട്ടിക്ക്സ് കൺട്രോൾ ബ്യൂറോ) കേസ് ഫയൽ ചെയ്തു. നടി റിയ ചക്രബർത്തി സഹോദരൻ ഷോയിക് ചക്രബർത്തി എന്നിവർക്കെതിരെയും എൻ.സി.ബി കേസെടുത്തിട്ടുണ്ട്.എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.എസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് അംഗങ്ങളുളള ഡൽഹി ടീം അന്വേഷണത്തിന്റെ ഭാഗമായി മുംബയ് എൻ.സി.ബി സംഘത്തിനൊപ്പം പ്രവർത്തിക്കും. ഇതിനായി ഡൽഹിയിൽ നിന്നുളള സംഘം വെളളിയാഴ്ച മുംബയിലേക്ക് പുറപ്പെടും.

റിയ ചക്രബർത്തിക്കും സഹോദരനുമൊപ്പം നിലവിൽ ഗോവയിൽ സജീവമായിരിക്കുന്ന പൂനെ ആസ്ഥാനമാക്കിയുളള മയക്കു മരുന്ന് മാഫിയെ പറ്റിയും എൻ.സി.ബി അന്വേഷിക്കും.സുശാന്ത് സിംഗിന്റെ മരണവുമായി മയക്കുമരുന്ന് സംഘങ്ങൾക്ക് ബന്ധമുണ്ടൊയെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസാണ് എൻ.സി.ബിക്ക് കത്ത് നൽകിയത്. തുടർന്ന് സുശാന്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി എൻ.സി.ബി ഡയറക്ടർ രാകേഷ് അസ്താന മാദ്ധ്യമങ്ങളോട് പറഞ്ഞു.

റിയയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇവർ എം.ഡി.എം.എ, മരിജുവാന തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. എന്നാൽ താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇതിനായി എപ്പോ ൾ വേണമെങ്കിലും രക്ത പരിശോധനയ്ക്കായി തയ്യാറാണെന്നും റിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് കേസിൽ എൻ.സി.ബി അന്വേഷണത്തിനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here