പി.പി. ചെറിയാൻ

ഡലവെയർ :- ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാം വിജയിക്കും. ചൊവ്വാഴ്ച അർദ്ധരാത്രി തിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ചു നടത്തിയ അവലോകനത്തിൽ ബൈഡൻ പ്രവർത്തകർക്ക് ഉറപ്പ് നൽകി.
ക്ഷമയോടെ കാത്തിരിക്കുക; ഒരു പക്ഷേ, പൂർണ്ണമായും ഫലങ്ങൾ പുറത്തു വരുന്നതിനു കൂടുതൽ സമയമെടുക്കാം. മെയ്ൽ വോട്ടുകൾ ഇനി എണ്ണുവാനുണ്ട്. ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷ നൽകുന്നു.
അതേസമയം ഒഹായോ , ഫ്ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങൾ റിപ്പബ്ളിക്കൻ പാർട്ടി നിലനിർത്തിയതും ടെക്സ്സസിൽ പ്രതീക്ഷിച വിജയം ലഭിക്കാതിരുന്നതും ഡമോക്രാറ്റിക്ക് പാർട്ടിയെ ഞെട്ടിച്ചു.
അവസാനം ലഭിച്ച ഇലക്ടറൽ വോട്ടുകളിൽ 215 എണ്ണം ബൈഡൻ നേടിയപ്പോൾ 171 എണ്ണം മാത്രമേ ട്രംപിന് നേടാനായുള്ളു. ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനങ്ങളിൽ ട്രമ്പ് വൻ ലീഡ് നേടിയിട്ടുണ്ട്.
2016-ൽ 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രമ്പ് ഹിലരിയെ പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here