പി.പി. ചെറിയാൻ   


ഡാലസ് ∙ പ്രമുഖ യുവനടനും ഓസ്ക്കർ നോമിനി ചിത്രത്തിലെ അഭിനേതാവുമായ എഡ്ഡി ഹസ്സൽ ഞായറാഴ്ച രാവിലെ ഡാലസിനടുത്തുള്ള ഗ്രാന്റ് പ്രറേറിയിൽ വെടിയേറ്റു മരിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. നിരവധി ടിവി ഷോകളിലും എഡ്ഡി അഭിനയിച്ചിട്ടുണ്ട്.

എഡ്ഡിയുടെ കാമുകിയുടെ അപ്പാർട്ട്‍മെന്റ് സ്ഥിതി ചെയ്യുന്ന 3000 ബ്ലോക്ക് വെസ്റ്റ് ബാർഡിൻ റോഡിൽ വെടിയേറ്റ നിലയിൽ ഞായറാഴ്ച പുലർച്ചയായിരുന്നു എഡ്ഡിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ തട്ടികൊണ്ടു പോകുന്നതിനുള്ള ശ്രമത്തിനിടെയാണോ വെടിവെപ്പുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

എഡ്ഡി കൊല്ലപ്പെട്ട സംഭവത്തെകുറിച്ചു വിവരം നൽകുന്നവർക്ക് 2,500 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെ കുറിച്ചു വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനേയോ 972 988 8477 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here