ഡാലസ്: കോവിഡ് 19 കേസുകള്‍ ഡാലസില്‍ വീണ്ടും വ്യാപകമാകുന്നു. മാര്‍ച്ചിനുശേഷം ഒരൊറ്റ ദിവസം (നവംബര്‍ 10 ചൊവ്വാഴ്ച) 1267 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഡാലസ് കൗണ്ടിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് മരണങ്ങളും. മാര്‍ച്ചിനുശേഷം ഇതുവരെ ഡാലസ് കൗണ്ടിയില്‍ 1,04,451 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓഗസ്റ്റ് 10-നുശേഷം ആദ്യമായി ടെക്‌സസ് സംസ്ഥാനത്ത് നവംബര്‍ 10-ന് ചൊവ്വാഴ്ച പ്രതിദിന കേസുകള്‍ പുതിയ റിക്കാര്‍ഡിലേക്ക്. ഒരൊറ്റ ദിവസം മാത്രം ടെക്‌സസില്‍ 10,865 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതോടൊപ്പം 6,170 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡാലസ് കൗണ്ടിയിലാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. നാം നമ്മുടെ ജീവിതചര്യകളില്‍ മാറ്റംവരുത്തണം. മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, കൂട്ടംകൂടല്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജഡ്ജി പറഞ്ഞു. ഏഴു ദിവസത്തിനുള്ളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here