കൊച്ചി: ഏവിയേഷൻ മേഖലയിലെ ഐ.ടി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ പങ്കാളിത്തത്തോടെ അമേരിക്കൻ എയർലൈൻസ് കാർഗോ ബിസിനസ് പൂർണമായും ഡിജിറ്റൽവത്കരിച്ചു. ഐ.ബി.എസിന്റെ ഐകാർഗോ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.ആഗോള എയർകാർഗോ മേഖലയുടെ നവീകരണമാണ് അമേരിക്കൻ എയർലൈൻസിന്റെ സമ്പൂർണ ഡിജിറ്റൽ പരിണാമമെന്ന് ഐ.ബി.എസ് സോഫ്റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റും കാർഗോ വിഭാഗം മേധാവിയുമായ അശോക് രാജൻ പറഞ്ഞു.

കമ്പനിയുടെ വളർച്ചയിൽ അതിപ്രധാനമായ പങ്കാണ് ഐകാർഗോയ്ക്ക് നിർവഹിക്കാനുള്ളതെന്ന് അമേരിക്കൻ എയർലൈൻസ് കാർഗോ വിഭാഗം പ്രസിഡന്റ് ജെസിക്കാ ടൈലർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here