വാഷിംഗ്‌ടൺ: കൊവിഡ് വാക്‌സിൻ നിർമിക്കാൻ മറ്റേതെങ്കിലും സർക്കാരുകൾക്ക് അഞ്ച് വർഷമെങ്കിലും വേണ്ടിവരുമെന്നും തന്റെ ഭരണകൂടം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ നിർമാണത്തിൽ മുന്നിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിക്കാനുണ്ടെന്നും രാഷ്ട്രീയം കളിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ന്യൂയോർക്ക് സ്റ്റേറ്റ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായാൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ഏപ്രിലിൽ കൊവിഡ് വാക്‌സിൻ ന്യൂയോക്ക് ഒഴികെ രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ വിതരണം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ചില രാഷ്ട്രീയ കാരണങ്ങളാൽ സംസ്ഥാനത്ത് വാക്‌സിൻ വിതരണത്തിന് അനുമതി നൽകുന്നില്ല. ഇത് നല്ലതാണെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ വാക്‌സിൻ നൽകുന്നത് നീട്ടി രാഷ്ട്രീയം കളിക്കാൻ അവർ ശ്രമിക്കുന്നതായും ട്രംപ് ആരോപിച്ചു.

അംഗീകാരം ലഭിക്കുന്നത് വരെ വാക്‌സിൻ ന്യൂയോർക്കിലെത്തിക്കില്ലെന്നും ഇത് പറയുന്നതിൽ തനിക്ക് വേദനയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. വാക്‌സിൻ 90 ശതമാനത്തിലധികം സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ ഇത് വിതരണം ചെയ്യണമെങ്കിൽ ന്യൂയോർക്ക് ഗവർണർ ആവശ്യപ്പെടണമെന്നും ട്രംപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here