വാഷിംഗ്ടൺ ഡി.സി.: തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ജൊ ബൈഡൻ – കമലഹാരിസ് ടീം നിയമിച്ച ട്രാൻസിഷൻ ടീമുമായി ട്രമ്പ് ഭരണകൂടം നിസ്സഹകരിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസറും യു എൻ അമേരിക്കൻ അമ്പാസിഡറുമായ സൂസൻ റൈസ് ആരോപിച്ചു നവം.13 വെള്ളിയായ ന്യൂയോർക്ക് ടൈംസിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബൈഡനും ബൈഡൻ നിയമിച്ച നാഷണൽ സെക്യൂരിറ്റി ടീമിനും ഡെയ്ലി ഇന്റലിജന്റ്സ് ബ്രീഫിങ് നൽകാതിരിക്കുന്നത് ഗുരുതര കൃത്യവിലോപമാണെന്നും ഇപ്പോൾ ബൈഡൻ – ഹാരിസ് ട്രാൻസിഷൻ അഡ്വൈസറി ബോർഡ് മെമ്പർ കൂടിയായ സൂസൻ റൈസ് പറഞ്ഞു. കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യവും സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യവും അടിയന്തിരമായി പരിഗണിക്കേണ്ട സമയമാണിത്. എന്നാൽ എക്സിക്യൂട്ടിവ് ബ്രാഞ്ച് യാതൊരു വിവരവും ബൈഡൻ ടീമിന് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. റൈസ് തുടർന്നു.

അമേരിക്കൻ ജനാധിപത്യവും ദേശീയ സുരക്ഷിതത്വവും തകർക്കുന്ന സമീപം ട്രമ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതിൽ അതിശയമില്ലെന്നും ഭരണത്തിൽ നിന്നും പുറത്തു പോകുന്നതിനു മുമ്പ് ഇങ്ങനെ സംഭവിക്കുന്നത് ദുഃഖകരമാണെന്നും സൂസൻ റൈസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here