ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പെൻസിൽവേനിയ പ്രൊവിൻസിൽ നിന്നുള്ള ഷാലുപുന്നൂസിനെ റീജിയണൽ വൈസ് പ്രസിഡണ്ടായും മില്ലി ഫിലിപ്പിനെ റീജണൽ വിമൻസ് ഫോറം സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആരംഭിച്ച പെൻസിൽവേനിയ പ്രൊവിൻസിൽ ഉള്ള അംഗീകാരം ആയി ഇതിനെ കാണുന്നതായി പ്രസിഡൻറ് സിനു നായർ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഷാലു പുന്നൂസ് ഫിലഡൽഫിയയിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്. ഇപ്പോൾ മാപ്പ് പ്രസിഡണ്ടായിയും ഇൻറർനാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്‌റ്റർ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. മുൻ എക്യുമിനിക്കൽ ട്രഷറർ ആണ്. കോട്ടയം കുറിച്ചി സ്വദേശിയാണ്.

വിമൻസ് ഫോറം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മില്ലി ഫിലിപ്പ് പെൻസിൽവേനിയ പ്രോവിൻസ് വിമൻസ് ഫോറം ചെയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു. ദൂരദർശൻ, മനോരമ വിഷൻ, റിപ്പോട്ടർ എന്നീ ചാനലുകളുെട ഫിലഡൽഫിയ നിന്നുള്ള റിപ്പോർട്ടറായും പ്രവർത്തിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ യുടെ മുൻ വിമൻസ് ചെയർ പേഴ്സൺ ആണ്. കോളേജ് രാഷ്ട്രീയത്തിലൂടെ നേതൃത്വ നിരയിലേക്ക് എത്തിയ രണ്ടു പേർക്കും ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണ് എന്നും അമേരിക്കൻ റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് ഇവരുടെ സ്ഥാനലബ്ധി ഒരു മുതൽക്കൂട്ടാകും എന്നും ചെയർമാൻ സന്തോഷ് എബ്രഹാമും ജനറൽ സെക്രട്ടറി സിജു ജോണും ട്രഷറർ റെനി ജോസഫും ജോയിൻ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ ഉം വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജോസ് ഉം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here