യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഇതുവരെ തോൽവി സമ്മതിച്ചിട്ടില്ല. പക്ഷേ, ട്രംപ് വലിയ ടെൻഷനിലാണെന്ന് എല്ലാവർക്കും അറിയാം. മുടി ശരിക്കും ഡൈ ചെയ്യാൻ പോലും ട്രംപിന് ഇപ്പോൾ കഴിയുന്നില്ല. തിളങ്ങുന്ന ഓറഞ്ച് സോഡ നിറത്തിലുള്ള മുടി ഇപ്പോൾ ആകെ നരച്ചിരിക്കുകയാണ്. പ്രസിഡന്റായി തന്നെ ഓവൽ ഹൗസിൽ തുടരുന്ന ട്രംപ് കൊവിഡ് വാക്സിനെ പറ്റി സംസാരിക്കാൻ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് പുറത്ത് പത്രസമ്മേളനം നടത്തിയതോടെയാണ് മുടിയിലെ മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനാണ് ഇനി വൈറ്റ് ഹൗസിലേക്ക് വരേണ്ടത്. എന്നാൽ ട്വിറ്ററിലൂടെ ഉൾപ്പെടെ തോൽവി സമ്മതിക്കാത്ത തരത്തിലുള്ള ട്വീറ്റുകളും മറ്റും ട്രംപ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനിടെ തെറ്റിദ്ധാരണ പരത്തുന്ന ട്രംപിന്റെ ചില ട്വീറ്റുകൾക്ക് ട്വിറ്റർ തന്നെ പൂട്ടിടുകയും ചെയ്തു.

ട്രംപ് തോറ്റതോടെ ഹെയർ സ്റ്റൈലിസ്റ്റ് നാട് വിട്ടിരിക്കാമെന്നും ട്രംപിന്റെ ഹെയർ ഡൈ തോൽവി സമ്മതിച്ച് കീഴടങ്ങിയെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേ സമയം, പ്രസിഡന്റ് കാലയളവിൽ 70,000 ഡോളർ വരെ തന്റെ തിളങ്ങുന്ന ബ്ലോണ്ട് നിറത്തിലെ തലമുടി മിനുക്കാൻ ട്രംപ് ചെലവഴിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ നേരത്തെ വാർത്ത പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here