വാഷിംഗ്‌ടൺ ഡി.സി : ഫെഡറൽ റിസർവ്വ് ബോർഡിലേക്ക് ട്രംപ് നോമിറ്റ് ചെയ്ത ജൂഡി ഷെൽട്ടന് യു.എസ്. സെനറ്റ് അംഗീകാരം ലഭിച്ചില്ല. നവംബർ 17 ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പിൽ ജൂഡിയ്ക്കനുകൂലമായി 47 വോട്ടുകൾ ലഭിച്ചപ്പോൾ എതിർത്ത് 50 പേരാണ് വോട്ടു ചെയ്തത്. റിപ്പബ്ളിക്കൻ സെനറ്റർ മിറ്റ് റോംനി (അയോവ), സൂസൻ കോളിൻസ് (മെയിൻ) എന്നിവർ ഡമോക്രാറ്റിക്ക് സെനറ്റർമാരോടൊപ്പം വോട്ടുചെയ്തതാണ കാരണം.

നിലവിൽ റിപ്പബ്ളിക്കന് 53 ഡമോക്രാറ്റിന് 47 സെനറ്റർമാരുമാണുള്ളത്. റിപ്പബ്ബിക്കൻ സെനറ്റർമാരായ റിക് സ്കോട്ട് (ഫ്ളോറിഡ), ചാൾസ് ഗ്രാസ്‌ലി (അയോവ ) എന്നിവർ ക്വാറന്റിനിൽ കഴിയുന്നതിനാൽ ഇരുവർക്കും വോട്ടു രേഖപ്പെടുത്താനായില്ല. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ കമല ഹാരിസ് സെനറ്റിലെന്തി ആദ്യമായി വോട്ടുരേഖപ്പെടുത്തി. അമേരിക്കയിലെ ശക്തമായ സെൻട്രൽ ബാങ്കിന്റെ മിഷ്യനെ ജൂഡി ഷെൽട്ടർ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഗോൾഡ് സ്റ്റാൻഡേർഡിനനുകൂലമായിരുന്നതും ഇവർക്കു വിനയായി.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ട്രംപിനേറ്റ കനത്ത പ്രഹരമാണിത്. സെനറ്റർമാരുടെ ക്വാറന്റീൻ പൂർത്തിയായ ശേഷം ഒരിക്കൽ കൂടി വോട്ടെടുപ്പ് നടന്നാൽ പോലും വിജയിക്കാനാകുമോ എന്ന് സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here