ചൊവ്വാഴ്ച ബാലറ്റ് റീകൗണ്ട് നടന്ന വിസ്‌കോണ്‍സില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ തങ്ങളുടെ കയ്യില്‍ പൂപ്പ് ഇമോജിയുടെ ചിത്രം പതിച്ച റിസ്റ്റ്ബാന്‍ഡുകള്‍ ധരിച്ചത് കൗതുകമായി. എന്തിനാണ് ഇത്തരം ഇമോജി പതിച്ച റിസ്റ്റ് ബാന്‍ഡുകള്‍ ധരിക്കുന്നതെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് കൃത്യമായ മറുപടിയില്ലായിരുന്നു എന്നതാണ് രസകരമായ വസ്തുത. അതേസമയം മില്‍വാക്കിയിലെ വിസ്‌കോണ്‍സിന്‍ സെന്ററിലെ നിരീക്ഷകര്‍ക്ക് ആരോഗ്യ പരിശോധന കഴിഞ്ഞുവെന്ന് കാണിക്കാനാണ് ഓരോ ദിവസവും ബാന്‍ഡുകള്‍ നല്‍കുന്നുതെന്ന് മില്‍വാക്കി ജേണല്‍ സെന്റിനല്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

അതേസമയം റീകൗണ്ട് വളണ്ടിയര്‍മാരില്‍ ഒരാള്‍ സംഭവത്തില്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തി. റീകൗണ്ടില്‍ പങ്കെടുക്കുന്നതിന് താനും കൂടെയുളളവരും ഈ റിസ്റ്റ്ബാന്‍ഡ് ധരിക്കുന്നതിന് നിര്‍ബന്ധിതരാകുകയാണെന്ന് റേഡിയോ അവതാരക കൂടിയായ വളണ്ടിയര്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും ഈ ബാന്‍ഡ് ധരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്, ഇവരൊന്നും ഇലക്ഷനെ പ്രാധാന്യത്തോടെ കാണുന്നില്ലേയെന്നും വളണ്ടിയര്‍ ചോദിക്കുന്നു.

സംഭവത്തില്‍ പ്രതികരണവുമായി വിസ്‌കോണ്‍സില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിഭാഗം വക്താവ് രംഗത്തെത്തി. ഇത്തരമൊരു ബാന്‍ഡ് തിരഞ്ഞെടുത്തതോ ധരിക്കുന്നതോ ആയി ഇലക്ഷന്‍ കമ്മീഷന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പ്രതികരണം. നിലവില സ്റ്റോക്കുണ്ടായിരുന്ന റിസ്റ്റ് ബാന്‍ഡുകള്‍ പ്രത്യേക കാരണമില്ലാതെ വിതരണം ചെയ്തതാകാമെന്നും അതല്ലാതെ തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here