വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടയില്‍ കാലിന് പരുക്കേറ്റ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രോഗസൗഖ്യം ആശംസിച്ച്് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്ര്ംപ് ട്വീറ്റ് ചെയ്തു. ഓര്‍ത്തോപീഡിക് ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ബൈഡന്റെ വീഡിയോ ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് രോഗസൗഖ്യം ആശംസിച്ച് ട്വീറ്റ് ചെയ്തത്. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് ജോ ബൈഡന് കാലിന് പരുക്കേറ്റത്.

പ്രാരംഭ എക്‌സ്‌റേയില്‍ വ്യക്തമായ ഒടിവുകള്‍ ഒന്നും കാണിച്ചിരുന്നില്ല. എന്നാല്‍ ഞായറാഴ്ച നടത്തിയ സ്‌കാനിംഗില്‍ എല്ലിന് ചെറിയ പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശദമായ സിടി സ്‌കാന്‍ ചെയ്യാന്‍ മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചതനുസരിച്ച് നടത്തിയ സ്‌കാനിംഗിലാണ് വലതു കാലിന്റെ മധ്യത്തില്‍ രണ്ട് ചെറിയ അസ്ഥികള്‍ക്ക് ഒടിവുകള്‍ കണ്ടെത്തിയതെന്ന് ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന്‍ ഒ കോണര്‍ പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തിന് ആഴ്ചകളോളം ബൂട്ട് ധരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ കെവിന്‍ ഒ കോണര്‍ പറഞ്ഞു.

മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ജോ ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലാണ് ചാമ്പിനെ ബൈഡന്‍ വാങ്ങിയത്. ഈ രണ്ട് നായകളേയും വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു പൂച്ചയെക്കൂടി കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയം സംഭവക്കുന്നത് സാധാരണമാണ്. എന്നാല്‍ ബൈഡന്‍ കൂടുതല്‍ കരുത്തനാണെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായം. ജനുവരി 20 ന് 78ാം വയസ്സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ബൈഡനാകും അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. പ്രചാരണ വേളയില്‍ തന്റെ പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബൈഡന്‍ പലപ്പോഴും തള്ളിക്കളഞ്ഞിരുന്നു.

ബൈഡന്‍ ഞായറാഴ്ച ഡോക്ടറെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. പിന്നീട് സിടി സ്‌കാനിനായി ഡോക്ടറുടെ ഓഫീസില്‍ നിന്ന് സ്‌കാനിംഗ് സെന്ററിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളില്‍ ബൈഡന്‍ ആരോഗ്യവാനായിരുന്നു. ക്രച്ചസോ മറ്റ് സഹായങ്ങളോ ഇല്ലാതെയാണ് അദ്ദേഹം നടന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here