റോഡ് ഐലന്‍ഡിലെ ടി.എഫ് എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് സൗജന്യമായി കൊറോണ ടെസ്റ്റ് ചെയ്യാന്‍ അവസരം. താങ്ക്‌സ്ഗിവിംഗിന് ശേഷം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടിയാണ് ടിഎഫ് എയര്‍പോര്‍ട്ടില്‍ എത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊറോണ ടെസ്റ്റ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനം മുതല്‍ തിങ്കളാഴ്ച വരെയാണ് എയര്‍പോര്‍ട്ടില്‍ കൊറോണ ടെസ്റ്റ് സൗജന്യമായി നടത്തുക.

സ്‌റ്റേറ്റിലെ ആരോഗ്യ വിഭാഗവും റോഡ് ഐലന്‍ഡ് നാഷണല്‍ ഗാര്‍ഡും ചേര്‍ന്നാണ് സൗജന്യ കൊറോണ ടെസ്റ്റിന് നേതൃത്വം നല്‍കുന്നത്. സൗജന്യ ടെസ്റ്റിന്റെ ഫലം പതിനഞ്ച് മിനുട്ടിനുള്ളില്‍ ലഭിക്കും. കൊറോണ വ്യാപനം തടയുന്നതിനായി സ്റ്റേറ്റിലെ എല്ലാവിധ പരിപാടികളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ ഗിന റൈമോണ്ടോ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് തിയേറ്ററുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും അടച്ചിട്ടിരിക്കുകയാണ്.

അതോടൊപ്പം ആരാധനാലയങ്ങളിലും റസ്റ്റോറന്റുകളിലും പരമാവധി കയറാവുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനം മൂലം നഷ്ടം സംഭവിച്ച വ്യവസായങ്ങളേയും തൊഴിലാളികളേയും സഹായിക്കുന്നതിനായി നൂറ് മില്യണ്‍ ഡോളര്‍ സ്‌റ്റേറ്റ് നീക്കി വെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here