ഗ്രീന്‍ കാര്‍ഡ് കാത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. കുടിയേറ്റ വിസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. കുടിയേറ്റ വിസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി വിസ നല്‍കുന്നത്. തൊഴിലടിസ്ഥാനമാക്കിയാണ് കുടിയേറ്റ വിസകള്‍ അനുവദിച്ചിരുന്നത്.

യുഎസില്‍ സ്ഥിര താമസമാക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. തൊഴില്‍ വിസ വഴി യുഎസിലെത്തിയവര്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി കാലങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here