വാഷിങ്‌ടൺ: ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌, ആഭ്യന്തരനയ ഉപദേഷ്ടാവ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌–- പെണ്ണുങ്ങൾക്ക്‌ കഴിയാത്തത്‌ ഒന്നുമില്ലെന്ന്‌ നിയുക്ത അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌. എല്ലാ പ്രധാന പദവികളിലും സ്ത്രീകളെ നിയമിച്ചിരിക്കുകയാണ്‌ അവർ. ചീഫ്‌ ഓഫ്‌ സ്റ്റാഫ്–- ടിന ഫ്ലോണോയ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌– നാൻസി മക്കെൽഡൗണി, ആഭ്യന്തരനയ ഉപദേഷ്ടാവ്–- രോഹിണി കൊസോഗ്ലു എന്നിങ്ങനെ പോകുന്നു കമലയുടെ പെൺപട.

ഓഫീസിലെ ആദ്യദിനംമുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്‌ തന്റെ ടീമെന്നും കമല പറഞ്ഞു. കോവിഡ്‌ പ്രതിരോധം, സാമ്പത്തികമേഖലയെ മെച്ചപ്പെടുത്തൽ എന്നിവയാണ്‌ മുൻഗണനാ വിഷയങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here