കോവിഡ് വാക്‌സിന്‍ കൊറോണയെ ഇല്ലാതാക്കുന്ന ‘മാജിക് ബുള്ളറ്റ്’ അല്ലെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ പക്കലുള്ള ടൂള്‍ കിറ്റിലെ ശക്തമായ ആയുധമാകും വാക്‌സിനേഷന്‍. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കയിലുള്‍പ്പെടെ കൊവിഡ് വീണ്ടും കുത്തനെ കൂടുകയാണ്. വാക്‌സിന്‍ ‘തുരങ്കത്തിന്റെ അറ്റത്തുകാണുന്ന പ്രകാശം’ മാത്രമാണെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ടെഡ്രോസ് അഡനോം വിശേഷിപ്പിച്ചു.

വാക്‌സിന്‍ വന്നതോടെ മഹാമാരി അവസാനിച്ചെന്ന ധാരണ ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. കുതിച്ചുയരുന്ന കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here