വാഷിംഗ്ടൺ ഡി.സി : യു.എസ്. ട്രാവൽ ആന്റ് ടൂറിസം അഡ്വൈസറി ബോർഡ് അംഗമായി ഇന്ത്യൻ – അമേരക്കൻ , വിനയ് പട്ടേലിനെ നിയമിച്ചു. ഏഷ്യൻ – അമേരിക്കൻ ഹോട്ടൽ ഓണേഴ്സ് അസ്സോസിയേഷൻ വൈസ് ചെയർമാൻ കൂടിയായ വിനയ് പട്ടേലിന് 2 വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. കൊമേഴ്സ് സെക്രട്ടറി വിൽബർ റോസ്സാണ് ഇത് സംബന്ധിച്ച് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം ഇൻഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൊമേഴ്സ് സെക്രട്ടറിക്ക് ഉപദേശം നൽകുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം.

കോവിഡ് മഹാമാരിക്കു ശേഷം അമേരിക്കൻ സാമ്പത്തിക സമിതി പുനരുദ്ധരിക്കുന്നതൽ ട്രാവൽ ആന്റ് ടൂറിസം വകുപ്പിന് സുപ്രധാന പങ്കു വഹിക്കാനുണ്ട്. പുതിയതായി നിയമനം ലഭിച്ച വിനയ് പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു. ട്രാവൽ ഇൻഡസ്ട്രിയിൽ പൊതുജന വിശ്വാസം ആർജ്ജിക്കുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് അഡ്വൈസറി ബോർഡ് പല നിർദ്ദേശങ്ങളും സമർപ്പിച്ചിരുന്നു. 20,000 ത്തോളം അംഗങ്ങളുള്ള ഏഷ്യൻ അമേരിക്കൻ ഹോട്ടൽ അസ്സോസിയേഷൻ വിനയ് പട്ടേലിന്റെ നിയമനത്തെ സ്വാഗതം ചെയ്യുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here