വാഷിങ്ടൺ∙ മഞ്ഞു വീഴ്ചയും കൊടുങ്കാറ്റും അമേരിയ്ക്കയിലെ 20 ഓളം സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരടി മുതൽ മൂന്നടി വരെ മഞ്ഞു വീഴ്ചയുണ്ടായി.

വാഷിങ്ടൺ ഡിസി, ബാൾട്ടിമൂർ, ജോർജിയ, ടെന്നിസ്സി, പെൻസിൽവാനിയ, മേരിലാന്റ്, നോർത്ത് കരോലിന, കെന്റക്കി, നയൂജഴ്സി, ന്യൂയോർക്ക്, വെർജീനിയ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ കഠിനമായ മഞ്ഞു വീഴ്ചയും കാറ്റും ജീവിതം താറുമാറാക്കി.

800 ലക്ഷം പേരെയെങ്കിലും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ലക്ഷക്കണക്കിനു പേർക്ക് വൈദ്യുതി താല്ക്കാലികമായി നഷ്ടമായി. വെളളിയാഴ്ച 8000 ത്തോളം ഫ്ലൈറ്റുകൾ താമസിച്ചു പറക്കുകയും 4000 ത്തോളം ഫ്ലൈറ്റുകൾ കാൻസൽ ചെയ്യുകയും ചെയ്തു. ഈയവസ്ഥ ശനിയാഴ്ചയും തുടരും. ശനിയാഴ്ച പറക്കേണ്ട 5000 ത്തോളം ഫ്ലൈറ്റുകൾ ഇതിനകം കാൻസൽ ചെയ്തു കഴിഞ്ഞു.

നിരവധി റോഡപകടങ്ങൾ, പത്തോളം പേർ വിവിധ സംസ്ഥാനങ്ങളിലായി റോഡപകടങ്ങളിൽ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

23snow-hpslide-16-jumbo

LEAVE A REPLY

Please enter your comment!
Please enter your name here