വാഷിംഗ്ടൺ ഡി.സി. : ജനുവരിയിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഉൽഘാടന ചങ്ങുകൾക്കു മുമ്പ് അമേരിക്കൻ പ്രസിഡന്റായി ജൊ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രതീകാത്മക പ്രമേയം സമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചത് റിപ്പബ്ളിക്കൻ പാർട്ടി നേതക്കൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പരാജയപ്പെട്ടു. ഡിസം 8 ചൊവ്വാഴ്ച ഇരു പാർട്ടികളുടെയും സീനിയർ നേതക്കൾ പങ്കെടുത്ത കൺഗ്രഷണൽ കമ്മിറ്റി യോഗത്തിൽ റിപ്പബ്ളിക്കൻ നേതാക്കളായ സെനറ്റ് മെജോറിറ്റി ലീഡർ മിച്ചു മെക്കോന്നൻ , യു.എസ് ഹൗസ് മൈനോറിറ്റി ലീഡൻ കെവിൻ മക്കാർത്തി, സെനറ്റർ റോയ ബ്ളന്റ് എന്നിവർ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്തപ്പോൾ സ്പീക്കർ നാൻസി പെലോസി യുഎസ് ഹൗസ് മെജോറിറ്റി ലീഡർ സ്റ്റെനി ഹോയർ, സെനറ്റർ ഏമി ക്ളാബുച്ചർ എന്നീ ഡമോക്രാറ്റ് നേതാക്കൾ പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തു. തുല്യ വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പാസ്സാക്കാനായില്ല.

അമേരിക്കൻ ജനത ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ജൊ ബൈഡനേയും കമലാ ഹാരിസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുമെന്ന് അവതരകൻ സ്റ്റെനി ഹോയർ പറഞ്ഞു. സംയുക്ത കൺഗ്രഷണൽ കമ്മറ്റിയല്ല ജൊ ബൈഡനും കമലഹാരിസും വിജയിച്ചതായി പ്രഖ്യാപിക്കുക. അത് ഇലക്ടറൽ പ്രോസസ്സിന്റെ ഭാഗമായതിനാലാണ് പ്രമേയത്തെ എതിർത്തതെന്ന് റോയ് ബ്ളന്റ് വിശദീകരിച്ചു. സാഹചര്യം എന്തു തന്നെയായാലും ജനുവരി 20 – ന് ഇവർ സ്ഥാനമേൽക്കുമെന്ന് പ്രസിഡന്റ്ഷ്യൽ ഇനോഗറേഷൻ കമ്മിറ്റി ഡയക്ടർ ബട്ട്പിലി ടോബർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here