അജു വരിക്കാട്ട് 

ഹ്യുസ്റ്റൺ:  2020 ഡിസംബർ 9,മലയാളികളുടെ ഉടമസ്ഥതയിലുള്ള ക്വിന്ററ്റ് ക്യാപിറ്റൽ ഗ്രൂപ്പ്, എൽ‌എൽ‌സി – ഹൈവേ 6 ൽ മിസോറി സിറ്റിക്കടുത്ത് ആർക്കോള എന്ന സിറ്റിയിൽ  ക്ലാസ് എ സെൽഫ് സ്റ്റോറേജ് ഫെസിലിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഈ ഗ്രൂപ്പ് ഹൈവേ 6 ൽ 10.8ഏക്കറോളം വരുന്ന പ്രദേശത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് ഇത്. 


10 മില്യൺ ഡോളറിന്റെ ഈ നിർമാണപ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങ് സെൻറ് തെരേസാസ് കാത്തലിക് ഇടവകയിലെ വികാരി റവ: ഫാദർ ജോസ് തറയിൽ നിർവഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, അർക്കോളാ സിറ്റി മേയർ ഫ്രെഡ് എ. ബർട്ടൺ, സിറ്റി കൗൺസിൽ അംഗങ്ങൾ  പ്രോജക്ട് എൻജിനീയർമാർ  ക്വിന്ററ്റ് ബോർഡ് അംഗങ്ങൾ, സൗത്ത് ഇന്ത്യൻ  യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡൻറ് ജിജു കുളങ്ങര എന്നിവർ സംബന്ധിച്ചു.

രണ്ടാംഘട്ട വികസനമായി 3.2 ഏക്കർ പ്രദേശത്ത് റസ്റ്റോറൻറ്കളും ഓഫീസ് കെട്ടിടങ്ങളും ഉൾപ്പെടെയുള്ള ഒരു പ്ലാനിന്റെ പ്രാരംഭ എൻജിനീയറിങ് ജോലികൾ നടന്നുകൊണ്ടിരിക്കുന്നു.


 11 ഏക്കറോളം വരുന്ന ഈ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന അർക്കോളാ  പെയർലാൻഡ് മിസോറി സിറ്റി ഫോർട്ട് ബെൻഡ് കൗണ്ടി ബ്രസോറിയ കൗണ്ടി എന്നീ പ്രദേശങ്ങളിൽ കഴിയുന്ന ആളുകൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന ഒരു ലാൻഡ്മാർക്ക് ആയി സമീപഭാവിയിൽ തന്നെ മാറുമെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here