വാഷിംഗ്‌ടൺ: യു.എസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ ട്രംപ് കേസ് ഫയൽ ചെയ്തുവെങ്കിലും കേസ് തള്ളുകയായിരുന്നു.അട്ടിമറി ആരോപിച്ച് ട്രംപ് ഇടുന്ന പോസ്റ്റുകൾക്ക് താഴെ ട്വിറ്ററും ഫേസ്‌ബുക്കും ഉൾപ്പെടെ ഫാക്റ്റ് ചെക്ക് മുന്നറിയിപ്പും നൽകി. ഇതിനിടെയാണ് ട്രംപിനെതിരായ യുഎസിലെ ചെെനീസ് എംബസിയുടെ പുതിയ നീക്കം.

“തിരഞ്ഞെടുപ്പിൽ ആരെങ്കിലും അട്ടിമറി നടത്തിയിട്ടുണ്ടെങ്കിൽ അതും ഡെമോക്രാറ്റുകൾ, എന്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് അസാധുവാക്കാത്തത്.ഒരു രാജ്യത്തിന് എങ്ങനെ ഇത് പോലെ മുന്നോട്ട് പോകാനാകും?”കഴിഞ്ഞ ദിവസം രാത്രി ​ ​​​​​​ട്രംപ് ട്വീറ്റ് ചെയ്‌തു. ഈ പോസ്റ്റിനും പതിവ് പോലെ ട്വിറ്ററിന്റെ മുന്നറിയിപ്പ് വന്നു.തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നത് തർക്കവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ മുന്നറിയിപ്പ് നൽകിയത്.ഈ മുന്നറിയിപ്പ് പോസ്റ്റ് നിമിഷങ്ങൾക്ക് അകം യുഎസിലെ ചെെനീസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും റീട്വിറ്റ് ചെയ്തതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് അകം തന്നെ റീട്വീറ്റ് ചെയ്തിട്ടില്ലെന്നും ട്വിറ്റ‌ർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും കാണിച്ച് ചെെനീസ് എംബസി അടുത്ത ട്വിറ്റ് ചെയ്‌തു.ട്രംപ് പ്രസിഡന്റ് ആയിരിക്കെ യുഎസ് ചെെന ബന്ധം ഏറെ തകർന്നിരുന്നു. കൊവിഡിനെ ചെെനീസ് വെെറസ് എന്ന് ട്രംപ് വിശ്വേഷിപ്പിച്ചതും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ബാധിച്ചിരുന്നു. ജോ ബെെഡന്റെ വിജയത്തിൽ ഔദ്യോഗികമായി ആശംസകൾ അറിയിച്ച ചെെനയുടെ ട്രംപിനെതിരായ ഒളിയമ്പാണിതെന്നും കരുതപ്പെടുന്നു.

Interesting retweet pic.twitter.com/5pdxSdPQyu
— davidshepardson (@davidshepardson)
December 9, 2020

LEAVE A REPLY

Please enter your comment!
Please enter your name here