ചൈനീസ് ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഹോങ്കോങ്ങിലെ മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം നിഷേധിച്ച നടപടിയില്‍ പ്രതികരണവുമായി യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്ത്. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശതകോടീശ്വരനും ജനാധിപത്യ അനുകൂല അഭിഭാഷകനുമായ ജിമ്മി ലായിയെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമം നീതിയെ പരിഹസിക്കുകയാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച വൈകിട്ട് ട്വീറ്റ് ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യത്തെയും സ്വാതന്ത്ര്യഭയത്തെയും കുറിച്ചുള്ള സത്യം വിളിച്ച് പറഞ്ഞതാണ് ജിമ്മി ലായി ചെയ്ത തെറ്റെന്നും മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു.

ജിമ്മി ലായിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പിന്‍വലിച്ച് അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ലായിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ട്വീറ്റ് ചെയ്തു. ജിമ്മിലായിക്കെതിരായ ആരോപണങ്ങള്‍ സ്വാതന്ത്ര്യസ്‌നേഹികളായ ആളുകള്‍ക്ക് നേരെയുള്ള അപമാനമാണ്. ജിമ്മി ലായ് ഒരു നായകനാണ്, ജനാധിപത്യത്തിനായുള്ള അദ്ദേഹത്തിന്റെ നിലപാടിലും ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത അവകാശങ്ങളിലും ഞാന്‍ പ്രചോദിതനാണ്. മൈക്ക് പെന്‍സ് ്ട്വീറ്റ് ചെയ്തു.

ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വര്‍ഷങ്ങളായി വിമര്‍ശിച്ചു കൊണ്ടിരുന്ന ‘ആപ്പിള്‍ ഡെയ്‌ലി’ എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മി ലായി. ഹോങ്കോംഗില്‍ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ജിമ്മിലായി ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമര്‍ശകനയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here