വാഷിങ്ടൻ: അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം മുസ്‍‌ലിം പ്രവേശന നിരോധന നിയമം, ഡിഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽ (ഡാക്ക) പ്രോഗ്രാം റദ്ദാക്കൽ, ഇമ്മിഗ്രേഷൻ റി ഫോം എന്നിവയെക്കുറിച്ചു ആവശ്യമായ നിയമനിർമ്മാണ ഭേദഗതി ബിൽ യുഎസ് കോൺസിൽ കൊണ്ടുവരുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉറപ്പ് നൽകി. ഡിസംബർ 8ന് നാഷണൽ പാർട്നർഷിപ്പ് ഫോർ ന്യു അമേരിക്കൻസ് സംഘടന സംഘടിപ്പിച്ച വെർച്വൽ ഇമ്മിഗ്രേഷൻ ഇന്റിഗ്രേഷൻ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു കമല ഹാരിസ്. കഴിഞ്ഞ നാലു വർഷം അനധികൃതമായി അമേരിക്കയിലെത്തിയ മാതാപിതാക്കളും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾ ദയനീയമായിരുന്നുവെന്ന് കമല ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടം വളരെ നിർദയമായാണ് അവരോട് പെരുമാറിയതെന്നും അവർ കുറ്റപ്പെടുത്തി.

കുട്ടികൾക്ക് ഇവിടെ വിദ്യാഭ്യാസം നടത്തുന്നതിനോ, തൊഴിൽ ചെയ്യുന്നതിനോ ഉള്ള അവകാശത്തിന്മേലാണ് ട്രംപ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയത്. കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റുന്ന സ്ഥിതിയിലേക്ക് മാറുകയും ചെയ്തു. 2017 മുതൽ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ വിവിധ വിഷയങ്ങളിൽ 400 പോളിസി ചെയ്ഞ്ചസാണ് വരുത്തിയിരിക്കുന്നത്. അതുപോലെ ചില പ്രത്യേക മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവും ട്രംപ് ഇറക്കിയിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കുന്നതിനു ബൈഡനും ഞാനും പ്രതിജ്ഞാ ബദ്ധമാണെന്നും കമല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here