ന്യൂജേഴ്‌സി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ വർണാഭമായ സ്ഥാനാരോഹണ ചടങ്ങും നടന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വെര്‍ച്വല്‍ ആയി സൂം മീറ്റിംഗിലൂടെയാണ് പരിപാടി നടത്തിയത്. 

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥിയായ ചടങ്ങില്‍ നിരവധി  വിശിഷ്ട അതിഥികളായി ഡോക്ടർ  ഡോ .ആഗ്നസ് തെരടി (നൈന പ്രെസിഡെന്റ് )ഡോ. ലിഡിയ (നൈന പ്രെസിഡെന്റ് എലെക്ട് )ഡോ .ആനി പോൾഎന്നിവർ  പങ്കെടുത്തു. ലിസി കൊച്ചു പുരയ്ക്കല്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍ ജനുവരി ഒന്ന് മുതല്‍ സ്ഥാനമേറ്റെടുക്കും. അതുവരെ പഴയ ഭാരവാഹികളായ താര ഷാജൻ ടീം   തല്‍സ്ഥാനത്ത് തുടരും. അധ്യക്ഷന്‍ പോള്‍ ഡി പനക്കല്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 
 
പരിപാടിയുടെ സാങ്കേതിക സംവിധാനം ജിന്‍സി ചാക്കോ കൈകാര്യം ചെയ്തു. ചടങ്ങില്‍ അക്കാമ്മ കല്ലേല്‍, ടോം ജോര്‍ജ് കോലത്ത് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് നഴ്‌സുമാരോടുള്ള സ്‌നേഹവും ആദരവും എന്നും ഉണ്ടായിരിക്കുമെന്ന് തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായി ഡോ. അന്നാ ജോര്‍ജും വൈസ് പ്രസിഡന്റായി ഡോ. സോളിമോള്‍ കുരുവിളയും തിരഞ്ഞെടുക്കപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here