ഫ്രാൻസിസ് തടത്തിൽ 
 

ന്യൂജേഴ്‌സി: പ്രതിബന്ധങ്ങൾക്കപ്പുറം പ്രത്യാശയുടെ നിറ ദീപം തെളിയിച്ചുകൊണ്ട് ഫൊക്കാനയുടെ 2020-2022 ഭരണസമിതിയുടെ പ്രവർത്തനോദ്ഘടനം പ്രൗഢോജ്വലമായി. ലോകം പ്രതിസന്ധികളുടെ  ഇരുളറയിൽ നിൽക്കുമ്പോൾ അതിനപ്പുറമൊരു പ്രത്യാശയുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ വിശ്വപൗരനെന്ന് വിശേഷിപ്പിക്കാവുന്ന യു എൻ. മുൻ അണ്ടർ സെക്രെട്ടറി ജനറലും മുൻ കേന്ദ്രമന്ത്രിയുമായ ഡോ.ശശി തരൂർ എം പിയുടെ മഹനീയസാന്നിധ്യത്തിൽ ഫൊക്കാനയുടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.

 
ഇനിയുള്ള ദിനങ്ങൾ ഫൊക്കാനയുടെ ഭരണസമിതിക്ക് ചെയ്യാനുള്ള ഒട്ടറെരെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാ വിശിഷ്ട്ടാതിഥികളും ഓർമ്മപ്പെടുത്തുകയായിരുന്നു. അതിനുള്ള ഉത്തരമായി ഫൊക്കാനയുടെ പ്രസിഡണ്ട് ജോർജി വർഗീസ് വർഗീസും സെക്രട്ടറി ഡോ.സജിമോൻ ആന്റണിയും അടുത്ത രണ്ടു വർഷത്തേക്കുള്ള പത്തോളം കർമ്മ പദ്ധതികളുടെ പ്രഖ്യാപനം നടത്തുകയാണ് ചെയ്തത്. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കോവിഡ് 19 ന്റെ പ്രതിബന്ധങ്ങളെ മറികടക്കാൻ തങ്ങൾക്കാകുമെന്ന് പൂർണ ആൽമവിശ്വാസത്തോടെയായിരുന്നു ഇന്നലെ നടന്ന പ്രവർത്തനോദഘാടന പരിപാടികൾ സൂചിപ്പിച്ചത്.വിർച്വൽ ആയി നടത്തിയ സമഗ്രമായ പരിപാടിയിൽ പുതുമയും വ്യത്യസ്തതയും ഏറെയായിരുന്നു.
 മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണത്തിലും ഫൊക്കാനയുടെ പ്രത്യാശയുടെ മാർഗ ദീപങ്ങളാകേണ്ട കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു. ഫൊക്കാനയെ മലയാളികളുടെ ഹൃദയത്തിലേറ്റിയവർക്കൊപ്പം മലയാളികളുടെ ഏതു പ്രശ്നങ്ങൾക്കും താനുണ്ടാകുമെന്നും ന്യൂയോർക്ക്  സെനറ്റർ കെവിന്‍ തോമസും പറഞ്ഞു. ഫൊക്കാനയുടെ കാരുണ്യ പ്രവർത്തനത്തിന്റെ തണുപ്പും ഊഷമളതയും അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന നിലയിൽ ഫൊക്കാന തനിക്കൊരു കുടുംബത്തെപ്പോലെയാണെന്നായിരുന്നു പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്‌പീക്കറും കാരുണ്യ പ്രവർത്തകനുമായ പ്രഫ.ഗോപിനാഥ് മുതുകാട് പറഞ്ഞത്. 
വളരെ അനന്യമായ ഒരു സമൂഹമായ ഫൊക്കാനയുടെ ഭാഗമാകാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നാണ്  കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സൂസൻ ജോർജ് ആമുഖമായി പറഞ്ഞത് . ഒരു ഭാഷയുടെ പേരിലാണ് നാം എല്ലാവരും ഇവിടെ ചേർന്നത്. ഭാഷക്കൊരു ഡോളർ എന്ന ഫൊക്കാനയുടെ ഏറ്റവും ശ്രെഷ്ട്ടമായ പദ്ധതിക്ക് തുടക്കം കുറിച്ച ഡോ. എം.വി. പിള്ളയാണ് ഏറ്റവും കൂടുതൽ അനുമോദങ്ങൾ ഏറ്റു വാങ്ങിയാണ്. ഫൊക്കാനയെ അംഗീകരിച്ച് കേരള സർവകലാശാല ഫൊക്കാനയുമായി ചേർന്നത് ഏറ്റവും വലിയ അംഗീകരമാണെന്ന് ഡോ.എം.വി.പിള്ള പറഞ്ഞു.
 
ഫൊക്കാനയിലൂടെയാണ് താൻ നാഷണൽ പൊളിറ്റിക്‌സിൽ എത്തിയതെന്ന് അഭിമാനപുരസം അറിയിക്കുന്നതായി റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ പറഞ്ഞു. ഫൊക്കാന വഴി കൂടുതൽ ആളുകൾ ദേശീയ രാഷ്ട്രീയത്തിൽ എത്തിച്ചേരണമെന്നും ഡോ. ആനി പോൾ നിർദ്ദേശിച്ചു. മലയാള ഭാഷയുടെ വളർച്ചക്കായി ഒരോ വ്യക്തികളും പിറന്നാൾ ദിനത്തിൽ താന്താങ്ങളുടെ വായസിനൊപ്പം വരുന്ന തുക ഭാഷക്കൊരു ഡോളർ പദ്ധതിക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നാൽ മാത്രം മതിയാകും എല്ലാ സർവകലാശാലകളിലും മലയാളത്തിന്റെ പ്രാധാന്യം കൊണ്ടുവരാൻ കഴിയുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് മലയാളം എന്റെ മലയാളം  പ്രോഗ്രാം കോർഡിനേറ്റർ  സുബ്ര ഐസക്ക് സ്റ്റെയിൻ പറഞ്ഞു. തന്റെ 38 പിറന്നാൾ ദിനത്തിൽ 38 ഡോളർ ഭാഷക്കൊരു ഡോളർ പദ്ധതിയിൽ സമ്മാനമായി നൽകുമെന്ന് സുബ്ര പറഞ്ഞു.
 
 സ്വാമി ഗുരുരത്‌ന ജ്ഞാന തപസി, ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള, ഐ.പി.സി.എൻ.എ പ്രസിഡണ്ട് ജോർജ് കാക്കാനാടൻ, ഐ.എ.പി.സി യെ പ്രതിനിധീകരിച്ച് പ്രതീഷ് ജെയിംസ്,  ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ഫൊക്കാന സീനിയർ നേതാവ് ലീല മാരേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലപ്പ് സ്വാഗതവും വൈസ് പ്രസിഡണ്ട് തോമസ് തോമസ് നന്ദിയും പറഞ്ഞു.
 
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രെട്ടറി ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  വിമൻസ് ഫോറം ചെയർ ഡോ. കല ഷഹി, ഡോ . ബ്രിജിത്ത് ജോർജ് എന്നിവർ ആയിരുന്നു പരിപാടിയുടെ അവതാരകർ. ഫൊക്കാന ടെക്‌നിക്കൽ  കോർഡിനേറ്റർ പ്രവീൺ തോമസിന്റെ നേതൃത്വത്തിൽ അസ്സോസിയേറ്റ് ട്രഷർ വിപിൻ രാജ്, അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ ആയിരുന്നു സൂം മീറ്റിംഗ് കുറ്റമറ്റതായ രീതിയിൽ നിയന്ത്രിച്ചത്. 
 
ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്ററും മുൻ പ്രസിഡണ്ടുമായ പോൾ കറുകപ്പള്ളിൽ, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. വർഗീസ്, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗീത ജോർജ്, സോണി അമ്പൂക്കൻ,  ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അതിഥികളെ പരിചയപ്പെടുത്തി.ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന കൺവെൻഷൻ സംബന്ധിച്ച് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിപ്പുകൾ നടത്തി. 
 
ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും  മുൻ പ്രസിഡണ്ടുമായ ജോൺ പി ജോൺ, വിമൻസ് ഫോറം ചെയർ കല ഷഹി,ഫൊക്കാന കാലിഫോർണിയ ആർവിപി ഡോ.ജേക്കബ് ഈപ്പൻ, ഫൊക്കാന അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി സോണി അമ്പൂക്കൻ, അഡിഷണൽ ആസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, ഫൊക്കാന യൂത്ത് കമ്മിറ്റി മെമ്പർ രേഷ്മ സുനിൽ തുടങ്ങിയവർ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവലോകനങ്ങൾ നടത്തി.
 
പ്രശസ്ത യുവ ഗായിക ശ്രേയകുട്ടി എന്ന വിളിക്കുന്ന ശ്രേയ ജയ്ദീപിൻറെ ഈശ്വരപ്രാത്ഥനയോടെ തുടങ്ങിയ ചടങ്ങ്  ശ്രേയകുട്ടിയും ടീമും നയിക്കുന്ന ശ്രുതിത്രമായ വെർച്ച്വൽ ഗാനമേളയോടെയാണ് അവസാനിച്ചത്.ഫ്‌ലോറിഡയിൽ നിന്നുള്ള മീര നായരും സംഘവും വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നുള്ള ധ്വനി നൃത്ത സംഘവും നൃത്തങ്ങൾ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here