കൊറോണയുടെ പുതിയ തരം വൈറസ് കണ്ടെത്തിയ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ആറ് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരാള്‍ക്കും ഡല്‍ഹിയില്‍ എത്തിയ അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ ഡല്‍ഹിയിലെ എന്‍സിഡിസിയിലേക്കും എന്‍ഐവി പൂനൈയിലേക്കും പരിശോധനയ്ക്ക് അയച്ചു.

കൊവിഡിന്റെ വകഭേദം വന്ന പുതിയ വൈറസാണോ ഇവരില്‍ ഉള്ളത് എന്ന് പരിശോധിക്കുകയാണ്. രോഗികള്‍ നിരീക്ഷണത്തിലാണ്. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദത്തെ ഗൗരവമായിട്ടാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ലാബുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയ നടപടി ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വരിക. ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here