ന്യൂജേഴ്‌സി :  വേൾഡ് മലയാളി  കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ് ,  ക്രിസ്തുമസ് പുതുവത്സരാഘോഷ  പ്രോഗ്രാം ഡിസംബർ 29 ചൊവ്വാഴ്ച  വൈകിട്ട് 7 :30  മണിക്ക്  സംഘടിപ്പിച്ചിരിക്കുന്നു.  

കോവിഡ് മഹാമാരിയിൽ നിന്നുമുള്ള അതിജീവനത്തിന്റെ പാതയിൽ മനുഷ്യരാശി പടപൊരുതുമ്പോൾ , മഞ്ഞു പൊഴിയുന്ന ക്രിസ്തുമസ് രാവുകളിൽ , നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശം ചൊരിഞ്ഞു ആകാശത്തു നക്ഷത്രങ്ങൾ വിരിയുന്ന ക്രിസ്തുമസ് വേളയിൽ , വലിയ പ്രതീക്ഷയോടെയാണ് നാടെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ ആഘോഷതിരികൾ കൊളുത്തുന്നത്

വേൾഡ് മലയാളി  കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടിയിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥി ആയിരിക്കും,  പ്രധാന പ്രഭാഷകൻ  പ്രസിദ്ധ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ  ബി ർ പി ഭാസ്കർ . ചടങ്ങിൽ അതിഥികളായി പ്രശസ്ത നടൻ പ്രതാപ് പോത്തൻ, മലയാളികളുടെ പ്രിയങ്കര ഗായകൻ എം ജി ശ്രീകുമാർ , ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, കേരളം രഞ്ജി ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ പങ്കെടുക്കും

ക്രിസ്തുമസ് , പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്  ഒരുക്കിയിരിക്കുന്ന കലാവിരുന്നിൽ , പ്രശസ്ത മയൂര സ്കൂൾ ഓഫ് ആർട്സ് , Neenz  Eventia  ഡാൻസ് ടീം അംഗങ്ങളുടെ  നൃത്തം,  സാധക അലക്സാണ്ടർ ഉൾപ്പെടെ അമേരിക്കയിലെ അനുഗ്രഹീത മലയാളി ഗായകർ  അണിയിച്ചൊരുക്കിയിരികുന്ന ശ്രുതിമധുരമായ ഗാനങ്ങൾ എന്നിവ ചടങ്ങുകളുടെ മറ്റ്‌  ആകർഷണമാണ്

സോഫിയ മാത്യു  മോഡറേറ്റർ  ചുമതല നിർവഹിക്കും

 WMC  ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ്  ജിനേഷ് തമ്പി , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ , സെക്രട്ടറി ഡോ ഷൈനി രാജു, ട്രെഷറർ രവി കുമാർ എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡും പരിപാടികൾക്ക് നേതൃത്വം കൊടുക്കും

അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ് , സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക  റീജിയൻ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ, അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് ജെയിംസ് കൂടൽ  ഉൾപ്പെടെയുള്ള  വിവിധ ഗ്ലോബൽ , പ്രൊവിൻസ് നേതാക്കൾ പരിപാടിക്കു  ആശംസകൾ നേർന്നു  

പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  WMC  ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്  ജിനേഷ് തമ്പി, ചെയർമാൻ ഡോ ഗോപിനാഥൻ നായർ എന്നിവർ അറിയിച്ചു

ഫ്ലവർസ്  ടി വി  ഫേസ്ബുക്കിലൂടെ പ്രോഗ്രാം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും


മീറ്റിംഗ് ലോഗിൻ  ചെയ്യാനുള്ള വിവരങ്ങൾ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

LEAVE A REPLY

Please enter your comment!
Please enter your name here