പി.പി.ചെറിയാൻ 
വാഷിംഗ്ടൺ : ഇന്ത്യൻ-അമേരിക്കൻ വനിത അയിഷാ ഷായെ നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ ഡിജിറ്റൽ ടീമിൽ ഉൾപ്പെടുത്തി. ഡിസംബർ 28 ന് പുറത്തിറക്കിയ വിജ്ഞാപനതതിലാണ് ഈ വിവരം. 
ഓൺലൈൻ പ്ലാറ്റുഫോമിലൂടെ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുക എന്നതാണ് ഡിജിറ്റൽ ടീമിന്റെ പ്രധാന ദൗത്യം.
 
ബൈഡന്റ പ്രസിഡൻഷ്യൽ എഡിറ്റോറിയൽ ഡപ്യൂട്ടി ഡയറക്ടർ ബ്രണ്ടൽ രോനാക്ക ഡിജിറ്റൽ പ്ലാഫ്ഫ് ഫോം മേനർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡന്റെ സഹായികളായ 12 ഡമോക്രാറ്റിക് അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഡിജിറ്റൽ ടീം.

കശ്മീരിൽ ജനിച്ച അയിഷ ലൂസിഫാനയിലാണ് വളർന്നത്. ബൈഡൻ-ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡിജിറ്റൽ പാർട്ണർഷിപ്പ് മാനേജരായിരുന്നു. നിലവിൽ ബൈഡൻ ട്രാൻസിഷ്യൽ ടീമിന്റെ ഡിജിറ്റൽ പാർട്ണർഷിപ്പ് മാനേജറായി പ്രർത്തിക്കുന്ന ഡേവിഡ്‌സൺ കോളജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി.

ബൈഡൻ കമലാഹാരിസ് ട്രാൻസി,്‌യൻ ടീമിൽ ഇടം കണ്ടെത്തിയ അവസാന വ്യക്തിയാണ് അയിഷ. ഇനിയും പുതിയ തസ്തികകളിലേക്ക് നിരവധി ഇന്ത്യൻ അമേരിക്കൻ വംശജരെ പരിഗണിക്കുന്നുണ്ട്. ഓൺലൈനിന്റെ പ്രസക്തി വർധിച്ചതോടെ ഡിജിറ്റൽ ടീമിന്റെ ഉത്തരവാദിത്വവും വർധിച്ചതായി അയിഷാ ഷാ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here