പി.പി.ചെറിയാൻ  വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ വ്യാപകമായി തൊഴിൽ നഷ്ടപ്പെട്ടവർക്കും, സാമ്പത്തിക ദുരതമനുഭവിക്കുന്നവർക്കും താല്ക്കാലിക ആശ്വാസം നൽകുന്നതിന് ട്രംമ്പും, ഡമോക്രാറ്റിക് പാർട്ടിയും തത്വത്തിൽ യോജിച്ച 2000 ഡോളറിന്റെ സ്റ്റിമുലഡ് ചെക്ക് ലഭിക്കുമെന്ന പ്രതീക്ഷ റിപ്ലബ്ലിക്കൻ പാർട്ടിയുടെ എതിർപ്പിനെ തുടർന്ന് പൂർണമായും അസ്തമിച്ചിരിക്കുന്നു.
യു എസ് ഹൗസ് പാസാക്കിയ ബിൽ യു എസ് സെനറ്റിൽ ബുധനാഴ്ച ചർച്ചയ്ക്ക് എത്തിയപ്പോൾ യു എസ് സെനറ്റ് ഭൂരിപക്ഷ കക്ഷിയുടെ (റിപ്പബ്ലിക്കൻ) നേതാവ് മില്ലു മെക്കോണൽ അനുമതി നൽകിയില്ലെന്നു മാത്രമല്ല, വോട്ടെടുപ്പ് വേണമെന്നും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ അവശ്യം തള്ളിക്കളയുകയും ചെയ്തു. ട്രമ്പ് ഒളിപ്പിച്ച സ്റ്റിമുലസ് പാക്കേജിൽ 600 ഡോളർ നൽകുന്നതിനുള്ള തീരുമാനം ഉണ്ടെന്നും ഇനിയും തുക വൈകിപ്പിക്കുന്നത് അനർഹരായ നിരവധി ആളുകൾക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനും ഇടയാക്കുമെന്നും മിച്ച് മെക്കോണൽ പറഞ്ഞു. സ്റ്റിമുലസ് ചെക്ക്  പല അമേരിക്കൻ കുടുംബങ്ങൾക്കും ആവശ്യമില്ലാത്തതാണെന്നും യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവരുടെ കാര്യം അനുഭാവ പൂർവ്വം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷാവസാനം നടന്ന യു എസ് സെനറ്റ് യോഗത്തിൽ മറ്റു പല വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ഇതിനായി ചെലവഴിക്കാൻ സമയമില്ലെന്നുമായിരുന്നു മെക്കോണലിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here