സെനറ്റ് റണ്‍ ഓഫ് ഇലക്ഷന്‍ നടക്കുന്ന ജോര്‍ജിയയില്‍ 95 ശതമാനം വോട്ട് എണ്ണിയപ്പോള്‍റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂ നേരിയ ഭൂരിപക്ഷത്തിനു മുന്നിലാണ്.എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലര്‍ പിന്നിലായി. ഇവിടെ ആഫ്രിക്കന്‍ അമേരിക്കനായ റാഫേല്‍ വാര്‍ണോക്ക് നേരിയ ഭൂരിപക്ഷത്തിനു മുന്നില്‍ എന്നാല്‍ ഇനി വോട്ട് എണ്ണാനുള്ളത് അറ്റ്‌ലാന്റ അടക്കം ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ ആണെന്നും അതിനാല്‍ ഇലക്ഷന്‍ ഫലം മാറി മറിഞ്ഞേക്കുമെന്നും മാധ്യമങ്ങള്‍ പ്രവചിക്കുന്നു.

ജോര്‍ജിയയില്‍ തുടക്കത്തില്‍ വലിയ ഭൂരിപക്ഷത്തിനു മുന്നിട്ടു നിന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍60 ശതമാനം വോട്ട് എണ്ണിയപ്പോള്‍ നേരിയ ഭൂരിപക്ഷത്തിലേക്കു ചുരുങ്ങി.63 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു.69 ശതമാനം വോട്ടെണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നില്‍ വന്നു. ആദ്യം എണ്ണിയത് മെയില്‍ ബാലട്ടാണ്. അതില്‍ ഡമോക്രാറ്റുകള്‍ വലിയ നേട്ടം കൈവരിച്ചു. എന്നാല്‍ ചൊവ്വാഴ്ചത്തെ വോട്ട് എണ്ണാന്‍ ആരംഭിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചു വരാനാരാഭിച്ചു. ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വര്‍ണോക്കിന്റെ സ്ഥാനാര്‍ഥിത്വം കറുത്തര്‍ക്കിടയില്‍ ആവേശമുണര്‍ത്തി.കറുത്തവര്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തി. റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആരാധന നടത്തിയ എബനെസര്‍ ചര്‍ച്ചിലെ പാസ്റ്ററണു 51-കാരനായ റവ. വാര്‍ണോക്ക്.

95 ശതമാനം വോട്ട് എണ്ണിയപ്പോഴത്തെ നില
ഡമോക്രാറ്റ് റവ. റാഫേല്‍ വാര്‍ണോക്ക് 2,120,716 (50.23)
നിലവിലുള്ള റിപ്പബ്ലിക്കന്‍സെനറ്റര്‍കെല്ലി ലോഫ്‌ലര്‍- 2,100,907 (49.77ശതമാനം)

റിപ്പബ്ലിക്കനായ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യു 2,119,011 (50.18 ശതമാനം)
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോണ്‍ഓസോഫ് 2,103,401 (49.82);

LEAVE A REPLY

Please enter your comment!
Please enter your name here