യുഎസ് സെനറ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് വിധിയെഴുതുന്ന ജോര്‍ജിയ ഉപതിഞ്ഞെടുപ്പിന്റെ റിസല്‍ട്ടിന് കാതോര്‍ത്തിരിക്കുകയാണ് അമേരിക്കന്‍ ജനത. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഒരുപോലെ നിര്‍ണായകമായ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ജോര്‍ജിയയില്‍ നടന്നത്. ജനുവരി ഇരുപതിന് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ നടപ്പില്‍ വരുത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കേണ്ട സെനറ്റില്‍ ആര് ഭൂരിപക്ഷം നേടുമെന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും.

നിലവില്‍ റിപ്പബ്ലിക്കന് 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് സെനറ്റിലെ കക്ഷിനില. ഇരുപത് കൊല്ലത്തോളമായി സെനറ്റിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അനുകൂലിച്ച ചരിത്രമാണ് ജോര്‍ജിയക്കുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം വഴി മാറിയിരുന്നു. ട്രംപിനെ പിന്തള്ളി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാണ് ജോര്‍ജിയ നിലകൊണ്ടത്. ഇപ്പോള്‍ നിര്‍ണായകമായ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും ഡെമോക്രാറ്റിന് തന്നെ നേടാനായാല്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ബൈഡന് തന്റെ ഭരണ പരിഷ്‌കാരങ്ങള്‍ സെനറ്റിന്റെ അംഗീകാരത്തോടെ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here