കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് തയ്യാറെടുക്കുന്ന ശാസ്ത്രഞ്ജര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ഇത് തീര്‍ത്തും നിരാശ്ശാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡോസ് അഥാനം പറഞ്ഞു. കൊറോണ വൈറസിന്റെ  ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി പത്ത് ശാസ്ത്രജ്ഞന്മാരടങ്ങുന്ന പ്രത്യേക സംഘത്തെ ചൈനയിലെ വുഹാനിലേക്ക് അയക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഇതേത്തുടര്‍ന്ന് പത്തംഗ ടീമിലെ രണ്ട് പേര്‍ ഇതിനോടകം തന്നെ ചൈനയിലേക്ക് തിരിച്ചുവെന്നും എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചില്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡോസ് അഥാനം പറഞ്ഞു.

ജനീവയില്‍ നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സിലാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചൈനീസ് ഉദ്യോഗസ്ഥര്‍ ശാസ്ത്രജ്ഞരെ സ്വീകരിക്കാനോ അവര്‍ക്ക് ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനോ ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈറസിന്റെ ഉറവിടം അന്വേഷിക്കുക എന്ന ദൗത്യം എത്രത്തോളം പ്രധാനമേറിയതാണ് എന്ന് അവരെ അറിയിക്കുകയും ചെയ്തിരുന്നു. ശാസ്ത്രജ്ഞര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അവര്‍ അറിയിച്ചതാണെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here