വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ തങ്ങള്‍ക്ക് കൈമാറണമെന്ന അപ്പീല്‍ നല്‍കി അനുകൂല വിധിയും കാത്തിരിക്കുന്ന യുഎസിന് വീണ്ടും തിരിച്ചടി. അസാഞ്ചിന്റെ ബ്രിട്ടനിലെ കസ്റ്റഡി തുടരാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഇതോടെ അസാഞ്ചിനെ വിട്ടുകിട്ടാനുള്ള യുഎസിന്റെ കാത്തിരിപ്പ് തുടരേണ്ടിവരും. ഇപ്പോള്‍ തെക്ക് കിഴക്കന്‍ ലണ്ടനിലെ അതിസുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ കഴിയുന്നത്.

2010ല്‍ നടത്തിയ വിക്കിലീക്ക്‌സില്‍ യുഎസിലെ അതിപ്രധാനമായ അഞ്ച് ലക്ഷം രഹസ്യഫയലുകളാണ് അസാഞ്ച് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പരസ്യമാക്കിയത്. സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു വിക്കിലീക്ക്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം. യുഎസിന്റെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ സൈനികനീക്കങ്ങള്‍ക്ക് പിന്നിലെ ന്യായീകരണങ്ങള്‍ പൊളിക്കുന്നതായിരുന്നു ഈ വിക്കിലീക്കുകള്‍.

യുഎസിലെ ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സി മാന്നിങിനെ ഈ രഹസ്യരേഖകള്‍ മോഷ്ടിക്കുന്നതിന് 2010ല്‍ അസാഞ്ച് സഹായിച്ചുവെന്നതാണ് വാഷിംഗ്ടണിന്റെ ആരോപണം. ചാരപ്രവര്‍ത്തനനിയമം കൂടി ലംഘിച്ചാണ് അസാഞ്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് അമേരിക്ക വാദിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here