വാഷിംഗ്ടൺ:കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമികൾ വിഹരിക്കുമ്പോൾ പാട്ടുകേട്ടും കയ്യടിച്ചും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെയും കുടുംബാംഗങ്ങളുടേയും വീഡിയോ പുറത്തുവന്നുയു,എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മകൾ ഇവാൻക, മകൻ ഡോണാൾഡ് ട്രംപ് ജൂനിയർ തുടങ്ങിയവരാണ്​ അക്രമികളെ ടെലിവിഷനിൽ കണ്ട്​ ആഹ്ലാദിക്കുന്നത്​. ട്രംപ് ജൂനിയർ മൊബൈലിൽ ചിത്രീകരിച്ചതാണ്​ വീഡിയോ.അക്രമികളെ ദേശസ്നേഹികളെന്നാണ് ട്രംപ് ജൂനിയർ വിശേഷിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽഅവർക്ക് നന്ദിയും പറയുന്നുണ്ട്. മുൻപ് ഇവാൻകയും അക്രമികളെ ദേശസ്നേഹികളെന്ന് ട്വീറ്റിൽ വിശേഷിപ്പിച്ചിരുന്നു.പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു. ഒന്നിലധികം ടി.വി സ്‌ക്രീനുകളിൽ കാപ്പിറ്റോളിലേക്ക് മാർച്ച്‌ ചെയ്യുന്ന അക്രമികളുടെ വാർത്താ ഫുട്ടേജുകൾ ട്രംപും കൂട്ടരും കാണുന്നതും വീഡിയോയിലുണ്ട്​.പശ്​ചാത്തലത്തിൽ പോപ്പ് ഗാനം ഉച്ചത്തിൽ കേൾക്കാം. വീഡിയോയിലെ മറ്റുള്ളവർ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here