കടല്‍പ്പശുവിന്റെ ദേഹത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെഴുതിയവരെ കണ്ടെത്തുന്നവര്‍ക്ക് 5000 യുഎസ് ഡോളര്‍ (3,65,670 രൂപ) നല്‍കുമെന്ന വാഗ്ദാനവുമായി വനം വകുപ്പ്. ഫ്‌ലോറിഡയിലെ ഹോമോസാസ നദിയില്‍ നിന്ന് കണ്ടെത്തിയ കടല്‍ പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. തൊലിപ്പുറത്തുള്ള ഒരു തരം പായല്‍ ഉപയോഗിച്ചാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്.

അമേരിക്കയിലെ സംരക്ഷിത മൃഗമാണ് കടല്‍പ്പശു. ഇവയെ വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും അമേരിക്കയില്‍ ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം കഠിന തടവും അന്‍പതിനായിരം ഡോളര്‍ പിഴയുമാണ് ശിക്ഷ. ഫ്‌ലോറിഡയിലെ മത്സ്യ വന്യജീവി വകുപ്പ് സംയുക്തമായാണ് അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്.

6300ഓളം കടല്‍പ്പശുക്കള്‍ ഫ്‌ലോറിഡയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഫ്‌ലോറിഡയുടെ അനൗദ്യോഗിക ചിഹ്നമാണ് ഇവ. മിണ്ടാപ്രാണിയോട് ഇത്തരമൊരു ക്രൂരത ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി വിശദമാക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here