ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; സെനറ്റ് അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബൈഡന്‍ യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. സെനറ്റ് അംഗങ്ങള്‍ തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം തന്നെ ഇക്കാര്യത്തിലും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുമെന്ന് താന്‍ പ്രത്യാശിക്കുന്നതായി ബൈഡന്‍ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുളള തീരുമാനമായത്. 197 നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമൊക്രാറ്റ് അംഗങ്ങള്‍ക്ക് പുറമെ 17 റിപ്പബ്ലിക് പാര്‍ട്ടി അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ ഇത് സാദ്ധ്യമാകൂ.

രാജ്യത്തിനു വേണ്ടിയുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇംപീച്ച്‌മെന്റിനോടനുബന്ധിച്ചുള്ള തങ്ങളുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഉത്തരവാദിത്വവും സെനറ്റ് അംഗങ്ങള്‍ നിര്‍വഹിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്. ഡെമോക്രാറ്റ്‌സിനൊപ്പം കുറേയധികം റിപ്പബ്ലിക്കന്‍സും പിന്തുണച്ചതുകൊണ്ടാണ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ട്രംപിനെ ഇംപീച്ച് ചെയ്ത നടപടി എളുപ്പത്തിലായത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here