പി.പി.ചെറിയാൻ 

വാഷിംഗ്ഡൻ ഡി സി:  ബൈഡൻ -കമലാഹാരിസ്# ഭരണചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം  വരുത്തുമെന്നും, അമേരിക്കയിൽ കുടിയേറ്റം താല്ക്കാലികമായി സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിപേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻ കാർഡ് നൽകുമെന്നും വൈ.പ്രസിഡന്റായി ചുമതലയേൽക്കുന്ന കമലാ ഹാരിസ് വ്യക്തമാക്കി.
ജനുവരി 12 ന് യൂണിവിഷന് നൽകിയ അഭിമുഖത്തിലാണ് കമലാഹിരിസിന്റെ വാഗ്ദാനം. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ളകാത്തിരിപ്പിന്റെ സമയ കാലാവധി കുറയ്ക്കുന്നതിനുള്ള നടപടി കൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒട്ടറെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
കോടതികളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളിൽ അടിയന്തരി പരിഗണനയ്ക്ക് കൂടുതൽ ജഡ്ജിമാരെ നിയമിക്കുമെന്നും കമലാ ഹാരിസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here