കൊറോണ പകര്‍ച്ച വ്യാധിയെത്തുടര്‍ന്ന് തകരാറിലായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പൊതു വിപണിയിലേക്ക് 1.9 ട്രില്യണ്‍ ഡോളര്‍ ഇറക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അധികാരമേല്‍ക്കാനിരിക്കുന്ന പ്രസിഡന്റിന്റെ സാമ്പത്തിക മേഖലയിലെ ആദ്യ ഇടപെടലാണിത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പഴയ പടിയിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് ബൈഡന്‍ പറഞ്ഞു.

‘നമുക്ക് ഇനി ഒരു സമയം പോലും കളയാനില്ല. വൈറസ് ഇനിയും നമ്മുടെ മേഖലകളെ നിയന്ത്രിക്കാന്‍ അനുവദിച്ചുകൂടാ. പൊതു ആരോഗ്യമേഖലയെ ശക്തമാക്കേണ്ടതുണ്ട്. ഒപ്പം സാമ്പത്തിക മേഖല പുത്തന്‍ ഉണര്‍വ്വും കൈവരിക്കണം. അമേരിക്കയ്ക്കായി ഒരു രക്ഷാ പ്രവര്‍ത്തനമാണ് നടത്താന്‍ പോകുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തി വംശീയ വിദ്വേഷങ്ങളില്ലാത്ത ഒരു അമേരിക്കയെ ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുമെന്നും’ നിയുക്ത പ്രസിഡന്റ് ബൈഡന്‍ ഉറപ്പു നല്‍കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here