യുഎസ് പാര്‍ലമെന്റ് അക്രമണങ്ങള്‍ക്കിടെ മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെ ഓര്‍ത്തെടുത്ത് മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥനായ മൈക്കല്‍ ഫാനോണ്‍. തന്നെ തന്റെ തോക്ക് ഉപയോഗിച്ചുതന്നെ അക്രമികള്‍ കൊലപ്പെടുത്താന്‍ നോക്കിയ ഭയാനകമായ നിമിഷത്തെക്കുറിച്ചാണ് മൈക്കല്‍ ഫാനോണ്‍ സിഎന്‍എനിനോട് പങ്കുവെച്ചത്. കഴിഞ്ഞ ബുധനാഴ്ച ഡെസ്‌ക് ഡ്യൂട്ടിയിലായിരുന്ന ഫാനോണ്‍ കാപിറ്റോളിലെ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് സഹ പ്രവര്‍ത്തകര്‍ക്കൊപ്പം സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയത്.

സംഘര്‍ഷ സ്ഥലത്ത് പിന്നീട് സംഭവിച്ചത് തനിക്ക് ഓര്‍ക്കാന്‍ കഴിയില്ലെന്ന് ഫാനോണ്‍ പറഞ്ഞു. ഇടുങ്ങിയ ഒരു ഇടനാഴിയില്‍ നില്‍ക്കുകയായിരുന്ന ഫാനോണെ കലാപകാരികള്‍ കെട്ടിടത്തില്‍ നിന്ന് വലിച്ചിഴച്ച് നിലത്തിട്ടു. അവര്‍ അയാളുടെ ആയുധങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. അവര്‍ തന്റെ തോക്ക് ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ അത് ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഭയാനക നിമിഷമായി തോന്നിയെന്ന് ഫാനോണ്‍ പറഞ്ഞു.

കലാപകാരികള്‍ അവനെ അവന്റെ തോക്ക് കൊണ്ട് കൊല്ലുക എന്ന് ആക്രോശിക്കുന്നത് കേട്ടപ്പോള്‍ ഭയന്നുപോയെങ്കിലും ഒരു നിമിഷം അവരെ എതിര്‍ത്താലോ എന്ന് ചിന്തിച്ചു. എന്നാല്‍ അങ്ങനെ ചെയ്താല്‍ ആ നിമിഷം താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് തോന്നിയപ്പോള്‍ നാല് കുട്ടികളുടെ പിതാവായ ഫാനോണ് അവരില്‍ ഈരുടെയെങ്കിലും സിമ്പതി പിടിച്ചുപറ്റുന്നതാവും രക്ഷപ്പെടാന്‍ എളുപ്പമെന്ന് തോന്നി. ഇതേത്തുടര്‍ന്ന് എനിക്ക് കുട്ടികളുണ്ടെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് ഫാനോണ്‍ പറഞ്ഞു. ഇത് കേട്ടതോടെ അക്രമികളില്‍ ചിലര്‍ ഫാനോണെ സംരക്ഷിക്കുകയായിരുന്നു. തന്നെ രക്ഷിച്ച കലാപകാരികളോട് നന്ദിയുണ്ടെങ്കിലും സംഘര്‍ഷത്തിനായി അവര്‍ അവിടെ എത്തിയതില്‍ ഫാനോണ്‍ അമര്‍ഷവും പ്രകടിപ്പിച്ചു.

അക്രമാസക്തരായ കലാപകാരികള്‍ ഫാനോന്റെ സഹ മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍ ഡാനിയേല്‍ ഹോഡ്ജസിനെയും ആക്രമിച്ചു. കാപ്പിറ്റോളിനുള്ളില്‍ ട്രംപ് അനുകൂല കലാപകാരികള്‍ ഒരു വാതില്‍ തകര്‍ക്കുന്നതിന്റെ വീഡിയോയില്‍ ഹോഡ്ജസ് വേദനയോടെ സഹായിക്കൂ എന്ന് നിലവിളിക്കുന്നതും വായില്‍ നിന്ന് രക്തസ്രാവമുണ്ടാകുന്നതും കാണാമായിരുന്നു. ഇയാള്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ഡിസി പോലീസ് പറഞ്ഞു. ക്യാപിറ്റല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. 200 ലധികം പേരെ തിരിച്ചറിഞ്ഞതായി എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here