അമേരിക്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തലേദിവസം രാത്രി ജോ ബൈഡന്‍ താമസിക്കുക ബ്ലെയര്‍ ഹൗസില്‍. പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസ്് എന്നറിയപ്പെടുന്ന ബ്ലെയര്‍ ഹൗസില്‍ താമസിക്കുന്നതിനായി വൈറ്റ് ഹൗസില്‍ നിന്നുള്ള ക്ഷണം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്വീകരിച്ചു. ഉദ്ഘാടന ദിനത്തിന് മുമ്പായി പെന്‍സില്‍വാനിയ അവന്യൂവിലെ വൈറ്റ് ഹൗസില്‍ നിന്ന് ചരിത്രപരമായ വീട്ടില്‍ താമസിച്ച മുന്‍ പ്രസിഡന്റുമാരില്‍ ബൈഡനും ഉള്‍പ്പെടുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പതിവു പോലെ ഇത്തവണയും പുതിയ പ്രസിഡന്റിന് സത്യപ്രതിജ്ഞാച്ചടങ്ങിന് തലേദിവസം രാത്രി താമസിക്കുന്നതിനായി ബ്ലെയര്‍ ഹൗസ് നല്‍കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ബ്ലെയര്‍ ഹൗസിന്റെ മേല്‍നോട്ടം. സാധാരണ ഗതിയില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ് തന്റെ പിന്‍ഗാമിയെ ൗദ്യോഗികമായി ബ്ലെയര്‍ ഹൗസിലേക്ക് ക്ഷണിക്കുന്നത്.

അതേസമയം നവംബര്‍ മൂന്നിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതിന് ശേഷം പതിററാണ്ടുകളുടെ പാരമ്പര്യത്തെ തകര്‍ത്തുകൊണ്ടാണ് കാപിറ്റോളിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here