പി.പി.ചെറിയാൻ

ഹൂസ്റ്റൺ : അമേരിക്കയിൽ പുതുതായി രൂപീകരിച്ച സ്‌പെയ്‌സ് ഫോഴ്‌സിലേക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ട് വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്രമായി.

ലഫ്റ്റണന്റ് ക്രിസ്റ്റഫർ വില്യാംസ്, മിച്ചൽ മോൺടാവോ എന്നിവരെയാണ് യു എസ് ആംഡ് ഫോഴ്‌സിന്റെ പുതിയ വിഭാഗമായ സ്‌പെയ്‌സ് ഫോഴ്‌സിലേക്ക് തിരഞ്ഞെടുത്തതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റൺ അധികൃതർ അറിയിച്ചു.


ഡിസംബറിൽ കെമിസ്ട്രിയിൽ ബിരുദം നേടിയ വില്യംസിന് എയർഫോഴ്‌സിലെ കെമിസ്റ്റാവാനായിരുന്നു താല്പര്യം. യൂണിവേഴ്‌സിറ്റി എയർഫോഴ്‌സ് ആർ ഒ ടി സി പ്രോഗ്രാമിൽ നാസ് ഇന്റേൺ ഷിപ്പ് ചെയ്യുവാൻ അവസരം ലഭിച്ചതാണ് സ്‌പെയ്‌സ് ഫോഴ്‌സിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്ന് വില്യംസ് പറഞ്ഞു. മിച്ചലിനും എയർഫോഴ്‌സിൽ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പുതിയ മിലിട്ടറി വിഭാഗത്തിൽ അവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കും കാലിഫോർണിയ എയർഫോഴ്‌സിലാണ് അടിസ്ഥാന പരിശീലനം.  

LEAVE A REPLY

Please enter your comment!
Please enter your name here